Posts

മൃതശരീരങ്ങളുടെ പുനർജ്ജന്മം

Image
മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മരിച്ചവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച് പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനെപ്പറ്റി അറിയാമോ? ലോകമെമ്പാടും നൂറുകണക്കിനു പേരാണ് അത്തരത്തില്‍ തങ്ങളുടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. ഇതിനു ചുമതലപ്പെടുത്തിയ പ്രത്യേക സംഘങ്ങളുമുണ്ട്. എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല. ഇത്തരത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മൃതശരീരങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം 10 വര്‍ഷത്തിനകം തയാറാകും. കൊടുംതണുപ്പില്‍, ശരീരകകോശങ്ങള്‍ക്കൊന്നും കേടുവരാതെ സൂക്ഷിക്കുന്ന മൃതശരീരങ്ങള്‍ക്ക് പിന്നീട് ജീവന്‍ നല്‍കാമെന്നു വിശ്വസിക്കുന്നവര്‍ ക്രയോജനിക്‌സ് എന്ന സാങ്കേതികതയെയാണു കൂട്ടുപിടിക്കുന്നത്. മരിച്ച് ഏതാനും മിനിറ്റുകള്‍ക്കകം മൃതദേഹം പ്രത്യേക ശീതീകരിണികളിലേക്കു മാറ്റും. അമേരിക്കയിലും റഷ്യയിലും പോര്‍ച്ചുഗലിലുമായി മൂന്നു കമ്പനികളാണ് പ്രധാനമായും ഇതിന് ചുക്കാന്‍ പിടിക്കുന്നത്. 350ലേറെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ നിലവില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതില്‍ മിഷിഗൺ ആസ്ഥാ...

ലക്ഷദ്വീപ്

Image
 ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1973-ലാണ് ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. ചരിത്രം ======= എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചുവെങ്കിലും, താമസിയാതെ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787 ൽ ചില ദ്വീപുകൾ ടിപ്പു സുൽത്താന്റെ ഭരണത്തിൻ കീഴിലായി. അമിനി, കിൽത്താൻ,കടമത്, ചെത്തിലാത്ത, ബിത്രാ ദ്വീപുകളായിരുന്നു അവ.  മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു ...

ഒരു എയർക്രാഷ്‌ സ്റ്റോറി

Image
ക്വാണ്ടസ് ഫ്‌ളൈറ്റ് 32 . എയർക്രാഫ്റ്റ് : എയർബസ് A380. (നാൻസി ബേർഡ് വാൾട്ടൻ VH-OQA)           ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർലൈൻ കമ്പനികളിൽ ഒന്ന് , ആസ്ട്രേലിയയിലെ ഏറ്റവും വലിയ എയർലൈൻസ് ,സേഫ്റ്റി റെക്കോർഡുകളിൽ മറ്റാരെക്കാളും മുന്നിൽ. ക്വാണ്ടസ്എയർവെയ്‌സിന്റെ പ്രത്യേകതകളാണ് ഇതൊക്കെ. ക്വാണ്ടസ് അവരുടെ ആദ്യത്തെ എയർബസ് A380  വാങ്ങുന്നത് 2008 ലാണ്. എയർഫ്രാൻസ് , സിംഗപ്പൂർ എയർലൈൻസ് , ലുഫ്താൻസ എന്നീ കമ്പനികളോടൊപ്പം ആദ്യ വർഷങ്ങളിൽ തന്നെ A380 വാങ്ങിയ എയർലൈൻ കമ്പനിയാണ് ക്വാണ്ടസ്. 2010ൽ ആറ് A380 വിമാനങ്ങൾ ക്വാണ്ടസ് ഫ്‌ലീറ്റിൽ ഉണ്ടായിരുന്നു. ഇതിൽ ഒന്നാമത്തെ വിമാനമാണ് QF32. ആസ്ട്രേലിയയിലെ ആദ്യത്തെ വനിതാ പൈലറ്റും ഏവിയേഷൻ വിദഗ്ധയുമായ നാൻസി ബേർഡ് വാൾട്ടനോടുള്ള ആദരസൂചകമായി അവരുടെ പേരാണ് ക്വാണ്ടസ് ആദ്യത്തെ A380 ക്ക് നൽകിയത്. രണ്ട് വർഷത്തെ സർവീസിന് ശേഷം 2010 ലാണ് ഈ വിമാനം അപകടത്തിൽ പെട്ടത്. A380 യുടെ ചരിത്രത്തിലെ ആദ്യത്തെ അപകടമാണിത്. നിറയെ യാത്രക്കാരുമായി പറന്നുയരുന്ന ഒരു A380 ക്ക് ഏകദേശം 465 ടൺ ഭാരമുണ്ടാവും. !! നാല് എഞ്ചിനുകളാണ് ഈ വിമാനത്തിന് ശക്തി പകരുന്നത്.  ...

പറക്കും തളിക

Image
ഏറെ വിസ്മയകരമായ ഒന്നാണ് പറക്കും തളിക. പറക്കും തളികയെന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഒരു നിര്‍വചനം കണ്ടെത്താന്‍ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ പറക്കും തളികകളെ കുറിച്ച് മനുഷ്യര്‍ കേട്ടിരുന്നു എന്നാണ് അറിയുന്നത്. ഏതാണ്ട് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഹുവാന്‍ പ്രദേശങ്ങളിലെയും മറ്റും രചനകളില്‍ പറക്കും തളികകള്‍ക്ക് സമാനമായ ആകാശയാനങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യര്‍ കൊത്തിവെച്ചിട്ടുണ്ട്. എ ഡി നാലാം നൂറ്റാണ്ടിലും മറ്റും ഇറ്റലിക്കാര്‍ ഇത്തരം ആകാശയാനങ്ങളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം വാഹനങ്ങള്‍ കണ്ടതായി രേഖപ്പെടുത്തുന്നു. ഇതോടെ തന്നെ അന്യഗ്രഹജീവികളും പറക്കും തളികകളും വെറും കെട്ടുകഥയല്ലെന്നതിന് തെളിവായി. ഇതോടെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടതായി കഥകളും കേട്ടുതുടങ്ങി. ഈ കഥകള്‍ പലതും അവതരിപ്പിക്കപ്പെട്ടത് ചിത്രങ്ങളുടെ ശാസ്ത്രീയ പിന്‍ബലത്തോടെയാണ്. ഒന്നിലേറെ പേര്‍ ഒരേസമയം പറക്കും തളികകളെ കണ്ടതായും കഥകള്‍ വന്നു. സോസര്‍ ആകൃതിയിലുള്ള ഈ ആകാശയാനങ്ങളുടെ യാഥാര്‍ത്ഥ്യമറി...

പൂച്ചകളെ ആരാധിക്കുന്ന ഗ്രാമം

മൈസൂരു: കര്‍ണാടകത്തിലെ ബെക്കലലെ ഗ്രാമവാസികള്‍ക്ക് പൂച്ചയെന്നാല്‍ ദൈവമാണ്‍ മൈസൂരുവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ മാണ്ഡ്യയിലെ മദ്ദൂര്‍ താലൂക്കിലുള്ള ഈ ഗ്രാമത്തില്‍ പൂച്ചകളെ ആരാധിക്കാന്‍ പ്രത്യേക ക്ഷേത്രവുമുണ്ട്. മാണ്ഡ്യ-തുമകുരു ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. മഹാലക്ഷ്മിയുടെ പ്രതിരൂപമെന്നനിലയിലാണ് ഗ്രാമവാസികള്‍ പൂച്ചകളെ ആരാധിക്കുന്നത്. ലക്ഷ്മീദേവി ഗ്രാമത്തിലേക്ക് പൂച്ചയുടെ രൂപത്തില്‍ കടന്നുവന്നെന്നും തുടര്‍ന്ന് ആപത്തുകളില്‍നിന്നുള്ള രക്ഷകയായി പ്രവര്‍ത്തിച്ചെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം. ഇതിനുള്ള നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കല്‍ ആരംഭിച്ചത്. 1000 വര്‍ഷങ്ങള്‍ക്കുമുമ്പെങ്കിലും ഈ ആരാധന തുടങ്ങിയെന്ന് ക്ഷേത്രത്തില്‍ പൂജചെയ്യുന്ന കുടുംബത്തില്‍പ്പെട്ട ബസവാരാധ്യ പറയുന്നു. അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന മൂന്നുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൂച്ചകള്‍ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 60 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്നത്തെനിലയില്‍ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചയും ഇവിടെ...

ഡീപ് വെബ് /ഡാർക്ക് വെബ്

ഇന്റർനെറ്റ് എന്ന് വച്ചാൽ നമുക്കൊക്കെ ഫെയ്സ്ബുക്ക് ഗൂഗിൾ യൂടൂബ്‌ ഇതൊക്കെ മാത്രമാണ് , എന്നാലിതിലും വിശാലമാണ് ഇന്റർനെറ്റിന്റെ ലോകം. നമ്മൾ ഉപയോഗിക്കുന്ന സേർച്ച്‌ എഞ്ചിനുകളും മറ്റും സർഫസ് വെബ് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് . എന്നാൽ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനൽസും ഒക്കെ ഉപയോഗിക്കുന്ന ഡീപ്പ് വെബിന്റെ ലോകം കുറേക്കൂടി വിശാലമാണ് അവ ഉപയോഗിക്കുന്നതിനു ടോർ , ഫ്രീനെറ്റ് തുടങ്ങിയ ഒണിയോൻ ബ്രൗസറുകൾ വേണം ., ഇവയുടെ പ്രത്യേകത ഇതിലൂടെ വരുന്ന ഡാറ്റ ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നതാണ് , ഡാറ്റ കൈമാറുന്ന രണ്ടു ഐപി അഡ്രസ്സുകൾ തമ്മിൽ അനേകം സെർവറുകളുടെ ഒരു ലെയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് . ഇനി ഡാർക്ക് വെബിന്റെ ഡാർക്ക് രഹസ്യങ്ങളിലേക്ക് കടക്കാം #സിൽക്ക്_റോഡ്‌ : ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് . ...

സോഡിയാക് കില്ലര്‍

Image
കാട്ടിൽ മൃഗങ്ങളെ വേട്ടയാടുന്നതിനെക്കാൾ എനിക്കിഷ്ടം മനുഷ്യനെ കൊല്ലാനാണ് , കാരണം അതിലാണ് കൂടുതൽ ആനന്ദം , മനുഷ്യനാണ് ഭൂമിയിലെ ഏറ്റവും അപകടകാരിയായ മൃഗം.... കാലിഫോര്‍ണിയ: എല്ലാ കുറ്റവാളികളും അന്വേഷകന് വേണ്ടി ഒരു തെളിവെങ്കിലും അവശേഷിപ്പിക്കുമെന്നതാണ് കുറ്റാന്വേഷണത്തിന്റെ പ്രാഥമിക പാഠം. തെളിവുകൾ അന്വേഷകർ തേടിപ്പിടിക്കണമെന്ന് മാത്രം. പക്ഷെ 37 കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസിനും പത്രങ്ങൾക്കും നിരവധി തെളിവുകൾ നൽകിയിട്ടും പിടിക്കപ്പെടാതെ പോയൊരു കൊലയാളിയുണ്ട് കാലിഫോർണിയയിൽ. സോഡിയാക് കില്ലർ.  1969, ഓഗസ്റ്റ്1 സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ, സാൻ ഫ്രാൻസിസ്കോ എക്സാമിനർ, വലേജോ ടൈംസ് ഹെറാൾഡ് എന്നീ മൂന്ന് പത്രങ്ങൾക്ക് ഒരു കത്ത് കിട്ടി. ഹെർമൻ റോഡ് , ബ്ലൂ റോക്ക് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെയും ഒരു കൊലപാതക ശ്രമത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള കത്തിനൊപ്പം ഗൂഢാക്ഷരങ്ങളിലുള്ള ഒരോ കുറിപ്പും ഉണ്ടായിരുന്നു. ഗൂഢാക്ഷരങ്ങളിലുള്ള ആ ക്രിപ്റ്റോഗ്രാം ഡി കോഡ് ചെയ്തെടുത്താൽ തന്നെ കണ്ടെത്താമെന്നായിരുന്നു കൊലയാളിയുടെ അറിയിപ്പ്. ഒപ്പം ക്രിപ്റ്റോഗ്രാം പത്രങ്ങളിൽ പ...