Posts

Showing posts from January, 2018

ഒമേറ സാഞ്ചസ് ഗാര്‍സോണ്‍

Image
തെക്കേഅമേരിക്കയിലെ കൊളംബിയയിലെ സ്ഥിതിചെയ്യുന്ന അഗ്നിപര്‍വതമാണ് നെവാഡോ ഡെല്‍ റൂയീസ് ഏകദേശം 16200 അടി (4937മീറ്റര്‍)ഉയരം. നെവാഡോ ഡെല്‍ റൂയീസ് ഉറങ്ങുന്ന സിംഹം എന്നാണ് ആറിയപ്പെടുന്നത്. ഈ അഗ്നിപര്‍വ്വതസ്ഫേടനം കാരണം മൂന്നു അപകടങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ആദ്യത്തെ സ്ഫോടനം നടക്കുന്നത് സ്ഫേടനം നടക്കുന്നത് 1595ല്‍ 636 ആള്‍ക്കാരുടെ മരണത്തിനിടയാക്കി, രണ്ടാമത്തെ സ്ഫോടനം 1845ല്‍ 1,000പേരുടെ മരണത്തിനിടയാക്കി,140 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ആ ദുരന്തത്തില്‍ഏകദേശം 23000 ആള്‍ക്കാരുടെ മരണത്തിനിടയാക്കി. ഇത് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്ഫേടനം ദുരന്തം. ദുരന്തങ്ങളുടെ തീവ്രത പറഞ്ഞുതരുന്ന ചിത്രമാണിത് ഒമേറ സാഞ്ചസ് ഗാര്‍സോണ്‍ എന്ന 13 വയസ്സുള്ള ചുരുണ്ട മുടിക്കാരി,അഗ്നിപര്‍വതം തുടര്‍ന്നു മഞ്ഞുരുകിയുള്ള മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന ഓമേറ ജീവിതത്തിനും മരണത്തിനുമിടയില്‍ 60 മണിക്കൂറാണ് ചെലവഴിച്ചത്. അസാധാരണ ധൈര്യം, ഒമേറയെ മറന്നുപോകാതിരിക്കാന്‍ ലോകത്തെ പഠിപ്പിച്ചു. പ്രതീക്ഷയുടെയും അവസാന നിശബ്‍ദതയുടെയും ഇടയില്‍ പിടിച്ചുതൂങ്ങി നിന്ന ഒമേറയെ ഫ്രെയ്‍മിലാക്കിയ ഫ്രഞ്ച് ഫോട്ടോ...

മൃതശരീരങ്ങളുടെ പുനർജ്ജന്മം

Image
മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മരിച്ചവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച് പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനെപ്പറ്റി അറിയാമോ? ലോകമെമ്പാടും നൂറുകണക്കിനു പേരാണ് അത്തരത്തില്‍ തങ്ങളുടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. ഇതിനു ചുമതലപ്പെടുത്തിയ പ്രത്യേക സംഘങ്ങളുമുണ്ട്. എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല. ഇത്തരത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മൃതശരീരങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം 10 വര്‍ഷത്തിനകം തയാറാകും. കൊടുംതണുപ്പില്‍, ശരീരകകോശങ്ങള്‍ക്കൊന്നും കേടുവരാതെ സൂക്ഷിക്കുന്ന മൃതശരീരങ്ങള്‍ക്ക് പിന്നീട് ജീവന്‍ നല്‍കാമെന്നു വിശ്വസിക്കുന്നവര്‍ ക്രയോജനിക്‌സ് എന്ന സാങ്കേതികതയെയാണു കൂട്ടുപിടിക്കുന്നത്. മരിച്ച് ഏതാനും മിനിറ്റുകള്‍ക്കകം മൃതദേഹം പ്രത്യേക ശീതീകരിണികളിലേക്കു മാറ്റും. അമേരിക്കയിലും റഷ്യയിലും പോര്‍ച്ചുഗലിലുമായി മൂന്നു കമ്പനികളാണ് പ്രധാനമായും ഇതിന് ചുക്കാന്‍ പിടിക്കുന്നത്. 350ലേറെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ നിലവില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതില്‍ മിഷിഗൺ ആസ്ഥാ...