ഒമേറ സാഞ്ചസ് ഗാര്‍സോണ്‍
തെക്കേഅമേരിക്കയിലെ കൊളംബിയയിലെ സ്ഥിതിചെയ്യുന്ന അഗ്നിപര്‍വതമാണ് നെവാഡോ ഡെല്‍ റൂയീസ് ഏകദേശം 16200 അടി (4937മീറ്റര്‍)ഉയരം. നെവാഡോ ഡെല്‍ റൂയീസ് ഉറങ്ങുന്ന സിംഹം എന്നാണ് ആറിയപ്പെടുന്നത്. ഈ അഗ്നിപര്‍വ്വതസ്ഫേടനം കാരണം മൂന്നു അപകടങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ആദ്യത്തെ സ്ഫോടനം നടക്കുന്നത് സ്ഫേടനം നടക്കുന്നത് 1595ല്‍ 636 ആള്‍ക്കാരുടെ മരണത്തിനിടയാക്കി, രണ്ടാമത്തെ സ്ഫോടനം 1845ല്‍ 1,000പേരുടെ മരണത്തിനിടയാക്കി,140 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ആ ദുരന്തത്തില്‍ഏകദേശം 23000 ആള്‍ക്കാരുടെ മരണത്തിനിടയാക്കി. ഇത് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്ഫേടനം ദുരന്തം.
ദുരന്തങ്ങളുടെ തീവ്രത പറഞ്ഞുതരുന്ന ചിത്രമാണിത് ഒമേറ സാഞ്ചസ് ഗാര്‍സോണ്‍ എന്ന 13 വയസ്സുള്ള ചുരുണ്ട മുടിക്കാരി,അഗ്നിപര്‍വതം തുടര്‍ന്നു മഞ്ഞുരുകിയുള്ള മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന ഓമേറ ജീവിതത്തിനും മരണത്തിനുമിടയില്‍ 60 മണിക്കൂറാണ് ചെലവഴിച്ചത്. അസാധാരണ ധൈര്യം, ഒമേറയെ മറന്നുപോകാതിരിക്കാന്‍ ലോകത്തെ പഠിപ്പിച്ചു. പ്രതീക്ഷയുടെയും അവസാന നിശബ്‍ദതയുടെയും ഇടയില്‍ പിടിച്ചുതൂങ്ങി നിന്ന ഒമേറയെ ഫ്രെയ്‍മിലാക്കിയ ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഫ്രാങ്ക് ഫോര്‍ണിയെര്‍ 1986ലെ ലോക പ്രസ് ഫോട്ടോ അവാര്‍ഡ് നേടി
നെവാഡോ ഡെല്‍ റൂയീസ് അഗ്നിപര്‍വതം എങ്കിലും മഞ്ഞുകളാല്‍ മൂടപ്പെട്ടപ്രദേശം 1985 നവംബര്‍ 13ന് ആണ് നെവാഡോ ഡെല്‍ റൂയീസ് അഗ്നിപര്‍വതം ആദ്യ പൊട്ടിത്തെറിച്ചത് പ്രാദേശികസമയം വൈകുന്നേരം 5മണി. തുടര്‍ന്ന് ഒന്പത് മണിക്കുണ്ടായ സ്സ്ഫേടനംതുടര്‍ന്ന് നെവാഡോയില്‍ നിന്ന് മഞ്ഞുരുകി ഒഴുകിയ ചെളിയും വെള്ളവും താഴ്‍വരകളിലേക്ക് ഒഴുകി. 19ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി ആയിരങ്ങള്‍ മരിച്ചു .
അമേറോ എന്ന കൊച്ചുപട്ടണത്തിലും ദുരന്തം ഒഴുകിയെത്തി. അവിടെയായിരുന്നു ഒമേറയുടെ വീട്. ചെളിവെള്ളം അവളുടെ വീട് തകര്‍ത്തു. അതിനിടയില്‍ അവള്‍ കുടുങ്ങിപ്പോയി. രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ ഒമേറയെ കണ്ടെത്തി. ശരീരത്തിന്‍റെ പകുതി വെള്ളത്തിനടിയില്‍ കുടുങ്ങി നില്‍പ്പായിരുന്നു ഒമേറ.അവളെ ഉയര്‍ത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. കാത്തിരിപ്പ് നീണ്ടു. ഒമേറ ഇടയ്ക്ക് തളര്‍ന്നു, ആവുന്നതുപോലെ ചിരിച്ചു, ഡോക്ടര്‍മാരോട്, ജേണലിസ്റ്റുകളോട് സംസാരിച്ചു. വിശന്നപ്പോള്‍ ചിലര്‍ അവളെ ഊട്ടി, ദാഹിച്ചപ്പോള്‍ കുടിവെള്ളം നല്‍കി. 60 മണിക്കൂര്‍ ധൈര്യത്തോടെ അവള്‍ പിടിച്ചുനിന്നു. ഒടുവില്‍ അഗ്നിപര്‍വതത്തിന്‍റെ കരുത്തിന് കീഴടങ്ങി.
പ്രതീക്ഷയ്ക്കും വിധിക്കും ഇടയില്‍ നില്‍ക്കുന്ന ഒമേറയുടെ ചിത്രം ലോകം കണ്ടു. അന്താരാഷ്ട്രതലത്തില്‍ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കി. രക്ഷാപ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്ക് ചോദ്യം ചെയ്യപ്പെട്ടു. ഒമേറയുടെ രക്തസാക്ഷിത്വം ആയിരക്കണക്കിന് മനുഷ്യരെ രക്ഷപെടുത്താനുള്ള ശ്രമങ്ങളുടെ വേഗത കൂട്ടി.
Comments
Post a Comment