റാവുത്തർ
"റാവുത്തർ"
കേരളത്തിലെ പ്രബല മുസ്ലിം
ജനവിഭാഗമാണ് റാവുത്തർമാർ..
തമിഴ്‌നാട്ടിലും ശക്തരാണ് ഇവർ.
റാവുത്തർമാർ സങ്കരപാരമ്പര്യം ഉള്ളവരാണെന്നു പറയപ്പെടുന്നുണ്ട്,
തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’
എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ് പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ് ആണ്
കഴിഞ്ഞ നൂറ്റാണ്ടിൽ ഇവരുടെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന ഇവർ ഇന്ന് അവിടങ്ങളിൽ ഒരു പ്രബലവിഭാഗമാണ്,
അലാവുദ്ദീൻ ഖിൽജി ദക്ഷിണ ഇന്ത്യ
പിടിച്ചടക്കി ഭരിക്കുമ്പോൾ തമിഴ്‍നാട്ടിലെ
മധുര കേന്ദ്രികരിച്ചു അദ്ദേഹത്തിന്റെ ഗവർണ്ണരുടെ കീഴിൽ തുർക്കിയിൽ നിന്നും
വന്ന കുറെ പടയാളികൾ ഉണ്ടായിരുന്നു, കാലക്രമേണ ഖില്ജിയുടെ ഭരണം മാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിച്ചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടു രാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും
കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് രേഖകള ഉണ്ട്, തുർകിയിൽ നിന്നും ഇങ്ങനെ വന്ന ഈ
പടയാളികൾ തമിഴ് സംസ്കാരവുമായി
ഇണങ്ങി ചേരുകയും , രാജാവിന്റെ അനു
മതിയോടു കൂടിതന്നെ തമിഴ് സമൂഹത്തിലെ സ്ത്രീകളെ വേളി കഴിക്കുകയും അവിടെ
താമസമാക്കുകയും ചെയ്തു, ഇവരുടെ
കുടുംബം രാജാവിനോട് കൂറ് ഉള്ള നല്ല
രാജഭക്തരുമായിത്തീർന്നു..
മുസ്ലീം ആധിപത്യമുണ്ടായിരുന്ന എല്ലാ
കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും ഈ വിഭാഗം
ആൾക്കാർ കരുത്തേറിയ അശ്വസൈനിക വിഭാഗമായിരുന്നു..
തമിഴ്‍നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സഞ്ചാരപാതകളിലാണ് ഇവർ ആദ്യകാലത്ത് കൂടുതലായും താവളം ഉറപ്പിച്ചത്, ഇടുക്കി. കോട്ടയം.പത്തനതിട്ട, ആലപ്പുഴ,കൊല്ലം,
എറണാകുളം തുടങ്ങിയ തെക്കൻ ജില്ലകളിലെ പ്രമുഖ പട്ടണങ്ങളിൽ മാത്രമായിരുന്നു ആദ്യ
കാലത്ത് ഉണ്ടായിരുന്നത്, ഇപ്പോൾ കണ്ണൂർ അടക്കം കേരളത്തിലെ എല്ലാ ജില്ലകളിലും റാവുത്തർമാരുടെ ശക്തമായ സാന്നിധ്യമുണ്ട്,
കാലക്രമേണ യുദ്ധങ്ങൾ കുറഞ്ഞു വരികയും ഇവർ കുടുംബം പോറ്റാൻ മറ്റു വഴികൾ തേടിയ സന്ദർഭത്തിൽ കച്ചവടമാണ് റാവുത്തർ വിഭാഗം തിരഞ്ഞെടുത്തത് . അന്ന് യൂറോപ്പും അറേബ്യ യുമായി നല്ല വ്യാപാര ബന്ധം പുലര്തിയിരുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പട്ടണങ്ങളായ, തെങ്കാശി,തിരുനെൽവേലി, മധുര, നാഗർകോവിൽ, പാലക്കാട്, കൊല്ലം, കായംകുളം, തിരുവനംതപുരം, പന്തളം,
പുനലൂർ, കോട്ടയം ഇവിടങ്ങളിലൊക്കെ
ചരക്ക് കൊണ്ട് നടന്നു വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇവരുടെ
സ്ഥിരംതൊഴിലായി മാറി. ഏലം, ഇഞ്ചി, പുഞ്ച, കുരുമുളക്, കശുവണ്ടി,തേയില, ഉണക്ക മീൻ
തുടങ്ങിയവയുടെ മൊത്ത വ്യാപാരം ഈ
റാവുത്തർമാരുടെ മുൻഗാമികൾ സർവ്വ
സാധാരണമായി നടത്തിയിരുന്നതാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തി ലേക്കുള്ള ചരക്കു പാതകളിലൂടെ ഇവർ ചരക്കുകൾ എത്തിക്കുകയും അതുവഴി സമ്പന്നരായി കേരളത്തില തന്നെ നിരവധി ഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തു..
തമിഴ്നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്ന ഇവരുടെ പുതിയ തലമുറ കച്ചവടത്തിൽ മാത്രമല്ല സർക്കാർ സർവീസിലും പ്രവാസ മേഖലയിൽ വരെയുണ്ട്, തമിഴ് പൂർണ്ണമായി വിടാതെ മലയാളത്തെ മാതൃഭാഷയായി സ്വീകരിച്ച ഇവരുടെ തലമുറ വിദ്യാഭ്യാസ
രംഗത്തും വൻ കുതിച്ചുചാട്ടമാണ് നടത്തിയത്,
പിതാവിനെ അത്ത എന്നും മാതാവിനെ
'അമ്മ എന്നും അഭിസംബോധന ചെയ്യുന്ന
ഈ രീതി പോലും അവർ തുർക്കിയിൽ
നിന്നും കടം കൊണ്ടതാണ്. പിതാവിനെ
തുർക്കി ഭാഷയിൽ അത്ത എന്നാണ്
അഭിസംബോധന ചെയ്യുന്നത്,
തുർക്കി വംശജരായ ഇവരുടെ പഴയ കാല വസ്ത്രധാരണ രീതിയും ആ പാരമ്പര്യം പിന്തുടരുന്നത് തന്നെ,പഴയകാല സ്ത്രീകളുടെ ചട്ടയും മുണ്ടും ഒരു തുർക്കിഷ് രീതിയാണ്,
കാഞ്ഞിരപ്പള്ളിയിൽ എത്തിയ റാവുത്തർ വിഭാഗത്തിലെ ഏറ്റവും പ്രമുഖനായ കച്ചവട ക്കാരനും സാമൂഹ്യപരിഷ്കർത്താവുമായ വലിയകുന്നത്ത് VM സെയ്ദ് മുഹമെദ്
റാവുത്തർ കാഞ്ഞിരപ്പള്ളി എന്ന സ്വന്തം
നാടിനും കോട്ടയം ജില്ലക്കകമാനം ചെയ്ത സേവനങ്ങൾ എത്ര പറഞ്ഞാൽ തീരില്ല.
നുറുൽ ഹുദാ സ്കൂൾ മുറ്റത്തു അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ട റായ്‌ബഹാദുർ
VM സെയ്ദ് മുഹമ്മെദ് റാവുത്തറിനെ കാഞ്ഞിരപ്പള്ളിക്ക് മാത്രമല്ല ഈ
കോട്ടയം ജില്ലക്കും മറക്കാനാവില്ല.
സ്കൂളും പള്ളിയും ആശുപത്രിയും
അടക്കം അദ്ദേഹത്തിന്റെ നോട്ടം
പതിഞ്ഞ സ്ഥാപനങ്ങൾ നിരവധിയാണ്,
അതുപോലെ കച്ചവടപ്രമുഖനും നൈനാർ മസ്ജിദ് പള്ളികമ്മറ്റി പ്രഡിഡന്റ് ആയിരുന്ന പാറക്കൽ PM മീരാണ്ണനും എടുത്തു
പറയേണ്ട വ്യക്തിത്വമാണ്,
കാഞ്ഞിരപ്പള്ളിയെ സംബന്ധിച്ചിട ത്തോളം റാവുത്തർമാർ നാടിന്റെ ജീവനാഡിയാണ്, സാമൂഹ്യരംഗം, പൊതുരംഗം,ഉൾപ്പെടെ
എല്ലാ രംഗത്തും അവരുടെ കയ്യൊപ്പുകൾ
ആഴത്തിൽ പതിഞ്ഞിട്ടുണ്ട്,
കുന്നത്ത്,പാറക്കൽ,പനച്ചയിൽ, ആണ്ടൂർ, കല്ലുങ്കൽ, പ്ലാമൂട്ടിൽ,
തേനമ്മാക്കൽ, പൈനാപ്പള്ളിൽ,
കളരിക്കൽ, മഠത്തിൽ, മങ്കശ്ശേരി,
കുറ്റിക്കാട്ടിൽ, ഇല്ലത്ത് പറമ്പിൽ,
കൊല്ലക്കാൻ, ചെരിപ്പുറത്ത്,
പാലക്കൽ, എന്നിവയാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളിയിലെ പ്രബലമായ
റാവുത്തർ കുടുംബങ്ങൾ... സിനിമയും ആയി ബന്ധപ്പെട്ടു നിൽക്കുന്ന സംവിധായകൻ ഫാസിൽ, മകൻ ഫഹദ് ഫാസിൽ, ആസിഫ് അലി, സംവിധായകൻ സിദ്ധിഖ്, കോട്ടയം നസീർ, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ ആയിരുന്ന ഹസ്സൻ റാവുത്തർ, മുൻ എറണാകുളം ഡി സി സി കോണ്ഗ്രസ്സ് പ്രസിഡന്റ് എം എസ് റാവുത്തർ, മുൻ കാഞ്ഞിരപ്പള്ളി സിപിഎം എം എൽ എ സഖാവ് മുസ്തഫ കമാൽ റാവുത്തർ, ബൈജു കൊട്ടാരക്കര, അന്തരിച്ച സംവിധായകൻ ഹക്കിം റാവുത്തർ തുടങ്ങിയ പലരും പ്രശസ്‌ത റാവുതർമാർ ആയിരുന്നു. പ്രശസ്ത മന്ത്രവാദിയും 17ആം നൂറ്റാണ്ടിൽ തേവലശ്ശേരി നമ്പിയുടെ പ്രതിയോഗിയും ആയിരുന്ന മാന്ത്രികൻ ആയ രാവുത്തരേ പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
കടപ്പാട്

Comments
Post a Comment