റൗട്ടുകൾ


ആദിമമനുഷ്യന്റെ ജീവിതകഥ ചരിത്രപുസ്തകങ്ങളിൽ മാത്രമേ നാം പഠിച്ചിട്ടുണ്ടാവൂകാട്ടിലെ പഴങ്ങൾ ഭക്ഷിച്ചും വിറക് ശേഖരിച്ചും വന്യമൃഗങ്ങളെ വേട്ടയാടിയും ജീവിച്ച പുരാതന മനുഷ്യസമൂഹത്തിന്റെ ഒരു ചെറുപതിപ്പ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാവാം! നമ്മുടെ അയൽ രാജ്യമായ നേപ്പാളിലെ കാടുകളിലാണ് ഇക്കൂട്ടർ ഇന്നും വസിക്കുന്നത്. 150ൽ താഴെ മാത്രമാണു ഇവരുടെ അംഗസംഖ്യ. അതുകൊണ്ട് തന്നെ ഭൂമുഖത്തു നിന്നു മാഞ്ഞു കൊണ്ടിരിക്കുന്ന സമൂഹമാണ് ഇവർ.
നേപ്പാളിലെ ഗോത്ര ജനവിഭാഗമായ റൗട്ടുകളെ പറ്റിയാണ് പറഞ്ഞു വരുന്നത്
കിഴക്കൻ നേപ്പാളിലെ സുർഖെത് മേഖലയിൽ നിന്നു ഫോട്ടോഗ്രാഫറായ ആൻഡ്രൂ ന്യൂവേ ആണു ഇവരുടെ ചിത്രങ്ങൾ പകർത്തിയത്. സ്വന്തമായി ഇവർ ചെടികളൊന്നും വച്ചുപിടിപ്പിക്കാറില്ല. പക്ഷേ, വനത്തിലെ മരങ്ങൾ വെട്ടിയെടുത്ത് ആ തടി ഉപയോഗിച്ചു മികച്ച ഉത്പന്നങ്ങൾ ഉണ്ടാക്കും. എന്നാൽ, ഇതു വിറ്റ് പണം വാങ്ങുകയില്ല, പകരം അവശ്യവസ്തുക്കളായ വസ്ത്രങ്ങളും മറ്റും വാങ്ങും. പ്രാചീന കാലത്തെ ബാർട്ടർ സിസ്റ്റം പോലെ.



ബാലാവകാശ പ്രവർത്തകരൊന്നും ഇവിടെയില്ല. ഇവിടുത്തെ കുട്ടികളും എല്ലു മുറിയെ പണിയെടുക്കും. തടി ചുമക്കാനും വെള്ളം കോരാനും ഇവർ തന്നെ വേണം. ആരും സ്കൂളിൽ പോവുന്നുമില്ല. വനത്തിലെ കുരങ്ങന്മാരെ കെണി വച്ചു പിടിച്ചു ഭക്ഷിക്കുകയും ചെയ്യും ഇക്കൂട്ടർ. അതൊന്നും ഒരു വനംവകുപ്പും ചോദ്യം ചെയ്യില്ല. പുറത്തുള്ള മറ്റ് സമൂഹങ്ങളുമായുള്ള സമ്പർക്കം തീരെ ഇല്ല. ഇവരുടേതായ ലോകത്തിൽ ഒതുങ്ങിക്കഴിയുന്നു.
ഒരു സ്ഥലത്തും സ്ഥിരമായി നില്ക്കുന്ന പ്രകൃതം ണ ഈ കൂട്ടർ പ്രകടിപ്പിക്കാറില്ല അതുകൊണ്ട് തന്നെ 'ഇവരെ സഞ്ചര പ്രിയരായ വേട്ടക്കാർ എന്നു വിശേഷിപ്പിക്കാറുണ്ട്
പക്ഷേ, സമീപകാലത്തു വനവിസ്തൃതി ഗണ്യമായി കുറഞ്ഞതു ഇവരുടെ സ്വാഭാവിക ജീവിതത്തിനു തിരിച്ചടിയായിട്ടുണ്്ട്. പതിയെ പതിയെ ബാഹ്യസമൂഹങ്ങളുമായി ഇടപെടാൻ നിർബന്ധിതരാവുകയാണു ഇവർ. ക്രമേണ ആധുനിക ജീവിതത്തിലേക്കു ഇവരും കാലെടുത്തു വച്ചേക്കാം. പ്രാചീന ജീവിതത്തിന്റെ ജീവിക്കുന്ന അവശേഷിപ്പുകൾ അങ്ങനെ എന്നെന്നേക്കുമായി ഇല്ലാതാകാൻ ഇനി അധികകാലം ഇല്ലെന്നു ചുരുക്കം

Comments

Popular posts from this blog

റാവുത്തർ

Charlie Brown and Franz Stigler Incident

കാക്കകൾ