പെരിഗ്രിന്‍ ഫാല്‍ക്കണ്‍



ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റപ്പുലിയല്ല
കരയിലെ വേഗതയേറിയ ജീവിയാണ് ചീറ്റപ്പുലിയെന്ന് പഠിച്ചിട്ടുണ്ടാകുമല്ലോ. പക്ഷേ, ഭൂമിയിലെ ഏറ്റവും വേഗതയേറിയ ജീവി ചീറ്റയല്ല.

പെരിഗ്രിന്‍ ഫാല്‍ക്കണ്‍ എന്ന ഒരിനം പ്രാപ്പിടിയന്‍ പക്ഷിയാണ് ലോകത്തിലെ ഏറ്റവും വേഗതയുള്ള ജീവി. മികച്ച വേട്ടക്കാരായ ഈ പക്ഷികള്‍ മണിക്കൂറില്‍ 389 കിലോമീറ്റര്‍വരെ വേഗതയില്‍ പറക്കാനാകും. ചിറകടിച്ചു പറക്കുമ്പോഴല്ല മറിച്ച് ഇരതേടുമ്പോഴാണ് ഇവയുടെ വേഗത മനസിലാകുക.

ഏതാണ്ട് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് കരയിലുള്ള വസ്‍തുക്കളെ തിരിച്ചറിയാന്‍ ഇവയ്ക്ക് കഴിയും. പ്രാവുകള്‍, മറ്റുപക്ഷികള്‍ എന്നിവയെ ആകാശത്ത് നിന്ന് തന്നെ റാഞ്ചിപ്പിടിച്ചാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്.

ചിറകുകളാണ് പെരിഗ്രിന്‍ പക്ഷികളുടെ വേഗതയ്ക്ക് കാരണം. അറ്റം കൂര്‍ത്ത പിന്നോട്ട് വളഞ്ഞ ചിറകുകളാണ് ഇവയ്ക്കുള്ളത്. മറ്റുപക്ഷികള്‍ക്കുള്ളത് വീതികൂടിയ ചിറക് അഗ്രങ്ങളാണ്. ഇത് വായുവില്‍ സ്വതന്ത്രമായി പറക്കുന്നത് തടസമാകുന്നു. ചിറക് ചരിക്കുംതോറും കൂടുതല്‍ വേഗത ആര്‍ജിക്കാന്‍ പെരിഗ്രനുകള്‍ക്ക് കഴിയും.

ഉയരത്തില്‍ പറക്കുന്ന പെരിഗ്രിനുകള്‍ താഴെ പക്ഷിക്കൂട്ടങ്ങളെ കാണുമ്പോള്‍ വേഗതകൂട്ടി പറക്കും. ചിറക് നേരേ പിന്നിലേക്ക് തിരിക്കുമ്പോള്‍ കുത്തനെ താഴേക്ക് പറക്കാനാകും. മിസൈല്‍ പക്ഷിയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇരയെ കൈപ്പിടിയില്‍ കൊരുക്കാന്‍ കഴിയുമെന്ന് മനസിലാകുന്ന നിമിഷം പെരിഗ്രിൻ വേഗത കുറയ്ക്കും. എന്നിട്ട് ഒറ്റ റാഞ്ചലാണ് 200 മൈയിൽ വേഗത്തിൽ സഞ്ചരിക്കുമ്പേഴും ശ്വാസിക്കാൻ കഴിയുന്നു മറ്റു പക്ഷി ക്കൾക്ക് അതിത വേഗത്തിൽ സഞ്ചരിക്കുമ്പോൾ ശ്വാസാക്കാനുള്ള കഴിവ് വളരെ കുറവ് ആണ് ഫാൽക്കൺ പെരിഗ്രിൻ ഒരു സെക്കന്റിൽ ചിറക് നാലു തവണ ചിറക്ക് വീശും പെരിഗ്രിൻ എന്നറിയപെടുന്ന ഫാൽക്കൺ വടക്കെ അമേരിക്കയിലെ തറാവു പാൻ എന്ന പേരിലും അറിയപ്പൊടുന്നു പ്രധാന ഭക്ഷണം വലിപ്പം മുള്ള പക്ഷികൾ ആണെങ്കിലും .പെരിഗ്രിൻ ഇടയ്ക്കിടെ ചെറിയ സസ്തനികകളെ യും ചെറിയ ഉരഗക്കളെയും പ്രാണികളെയും വേട്ടായാടുന്നു..

Comments

Popular posts from this blog

Charlie Brown and Franz Stigler Incident

കാക്കകൾ

റാവുത്തർ