ആരാല്‍ കടല്‍


ആരാല്‍ കടല്‍ തിരിച്ചു വരും.....
പ്രതിക്ഷയോടെ ഒരു ജനത

അതെ അപ്രത്യക്ഷമായി പോയ ഒരു കടലുണ്ട്...ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങളേയും തകര്‍ത്തെറിഞ് ആ കടല്‍ അപ്രത്യക്ഷമായി...എന്നെന്നേക്കുമായി...ഇന്ന് ഒരു മരുഭൂമിയായി മാറികഴിഞിരിക്കുന്നു...

മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകം വറ്റിക്കാന്‍ മനുഷ്യന് എളുപ്പമായിരുന്നു..വെറും അബതു വര്‍ഷത്തിനുള്ളില്‍ അവന്‍ അത് നടപ്പിലാക്കി..


ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം ഇപ്പോൾ മുൻപുണ്ടായിരുന്നതിന്റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്

ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിച്ചു


മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. തടാകം ചുരുങ്ങി, ജലത്തിലെ ലവണാംശം വർദ്ധിക്കുകയും തന്മൂലം മത്സ്യ സമ്പത്ത് ക്ഷയിക്കുകയും മത്സ്യബന്ധന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവരുകയും ചെയ്തു. കൂടാതെ തടാകം ചുരുങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട ഉപ്പം മറ്റ് ധാതുക്കളും കാറ്റിലും മറ്റും കരയിലേക്ക് അടിച്ചുകയറി സമീപ പ്രദേശങ്ങളിലെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുകയും ചെയ്തു.

അവിടെ ഒരു ജനവിഭാഗം ഉണ്ടെന്ന് അവര്‍ മറന്നു പോയി...ആരാലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുറെ ആളുകള്‍.ആരാല്‍ ഉള്‍പെടുന്ന കസാകിസ്താനിലെ സലാനാഷ് ഗ്രാമമാണ് ഖേജാബെയുടെത്. ആരാല്‍ കടലിന്‍റെ വടക്കന്‍ തീരത്തെ ഗ്രാമം.


പരുത്തി ക്രിഷി വ്യാപമായതോടെ ആരാലിനു നാശം തുടങി..ആരാല്‍ വറ്റിയത് മാത്രമല്ല പ്രശ്നം..കാര്‍ഷിക വ്യവസ്ഥയില്‍ രാസഘടകങ്ങള്‍ ചേക്കേറിയതിന്‍റെ പ്രത്യാഘാതങ്ങള്‍ അത്ര ചെറുതല്ലായിരുന്നു. രാസാംശം അടങ്ങിയ വെള്ളത്തിന്‍റെ മുകളിലൂടെ വീശിയ കാറ്റില്‍ പരിസരത്തെ വായുവും വിഷലിപ്തമായി. കുടിവെള്ളത്തിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും അതു കലര്‍ന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്നവരില്‍ കാന്‍സര്‍ അടക്കം പല മാരകരോഗങ്ങളും ദൃശ്യമായി. കടല്‍ തടത്തിലെ വൈവിധ്യമാര്‍ന്ന ജന്തു സസ്യജാലങ്ങള്‍ അന്ത്യശ്വാസം വലിച്ചു.

2014 ഒക്ടോബറില്‍ വടക്കന്‍ ആരാല്‍ തടാകം പൂര്‍ണമായും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി. അഞ്ചര ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന അരാല്‍ കടല്‍ അര നൂറ്റാണ്ടു സമയം കൊണ്ട് ഭീതിയുണര്‍ത്തുന്ന മരുഭൂമിയായി. കടലിന്‍റെ അപ്രത്യക്ഷമാവല്‍ ഒരുവേള സോവിയറ്റിനെ പോലും അമ്ബരപ്പിച്ചു. സോവിയറ്റിന്‍റെ രാസായുധ പരീക്ഷണത്തിനടക്കം ഈ മരുഭൂ തടം വേദിയുമായി.

കടലിന് മുകളിലുടെ കാറോടിച്ച്‌ പോവുമ്ബോള്‍ വല്ല ചന്ദ്രനിലൂടെയോ ചൊവ്വയിലൂടെയോ പോവുന്ന പ്രതീതിയാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും 'അരാല്‍ സീ' എന്ന പുസ്തകത്തിന്‍റെ രചയിതാവുമായ താര ഫിറ്റ്സറാള്‍ഡ് എഴുതി.

എന്നാല്‍, ഒരു കടല്‍ തങ്ങളെ തേടി എത്തുമെന്ന് ഇന്നും അരാലിലെ കുട്ടികള്‍ സ്വപ്നം കാണുന്നു. ഒരിക്കല്‍ അരാല്‍ മടങ്ങി വരും.വരുമായിരിക്കും അല്ലേ....

Comments

Popular posts from this blog

Charlie Brown and Franz Stigler Incident

കാക്കകൾ

റാവുത്തർ