ഭാൻഗർ കോട്ട



ശാപവും പ്രണയവും...എല്ലാം ഈ കോട്ടയ്ക്കു സ്വന്തം

( "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും കോട്ടക്കുള്ളില്‍  പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു")

ഈ ഒരു കോട്ടയെ കുറിച്ച് വയ്ച്ചു കഴിഞപ്പോള്‍ അറിഞ്ഞ കാര്യങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി...യുക്തിക്ക് നിരക്കാത്തത് ആണെങ്കിലും....

രാജസ്ഥാനിലെ അൻവർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പുരാതന പട്ടണമാണമാണിത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഈ പ്രദേശം. "സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിച്ചതിനു ശേഷവും കോട്ടക്കുള്ളില്‍ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു" എന്നാ ബോർഡ്‌ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. . വന്യ ജീവികളെ ഭയന്നിട്ടാകാം അല്ലെങ്കിൽ വേറെ കാരണങ്ങൾ കൊണ്ടാകാം  ഈ ബോർഡ്‌ വച്ചത്.

'സരിസ്ക ദേശീയ കടുവ സംരക്ഷിത വന പ്രദേശത്തിന്' അരികിലാണ് ഭാൻഗർ. പതിനേഴാം നൂറ്റാണ്ട് വരെ പ്രശസ്തിയിൽ കഴിഞ്ഞു, ഇപ്പോൾ ചരിത്രവശിഷ്ടം ആയിക്കഴിഞ്ഞ കോട്ടകളുടെയും , കൊട്ടാരങ്ങളുടെയും, വീടുകളുടെയും , കടകളുടെയും ബാക്കിപത്രങ്ങളുമായി നിൽക്കുന്ന സുന്ദര സ്ഥലം

ഈ കോട്ടയെ കുറിച്ച് ഒരു ചെറിയ കുറിപ്പ്

സരിസ്ക ദേശീയോദ്യാനത്തിനു അരികിലുള്ള ആരവല്ലി പർവതനിരയുടെ ഭാഗമാണീ പ്രദേശം രാജസ്ഥാനിൽ സ്ഥിതി ചെയുന്നു.ഭാൻഗർ നമവശേഷമാക്കപെട്ട ഒരു നഗരമാണ്.ജയ്‌പൂരിനടുത്ത്.ഇതു ഒരു വിനോദസഞ്ചാരസ്ഥലം മാത്രം അല്ല..ഇന്ത്യയിലെ ഏറ്റവും  ബാധോപദ്രവമുള്ള ( haunded ) സ്ഥലം ആയിട്ട് കണക്കാക്കപെടുന്നു.

1573 ഇൽ ഭഘവന്ത്  ദാസ്‌ എന്ന രാജാവിൽ നിന്നും ആണ് തുടക്കം..അദേഹത്തിന്റെ ഇളയ മകന് വേണ്ടിയാണു ഈ പട്ടണം നിർമ്മിച്ചത് എന്ന് പറയപെടുന്നു...ഇദ്ദേഹം ആണ് ഈ ഫോർട്ട്‌  1613 ഇൽ നിർമ്മിച്ചത്...ഇന്നു നാമാവശേഷമായ ഈ കോട്ട ഇന്ത്യയിൽ അറിയപെടുന്ന ഒരു ബാധോപദ്രവമുള്ള സ്ഥലങ്ങളിൽ ഒന്നാണ്.


 ശപിക്കപെട്ട  കോട്ട

കുറെ കഥകൾ ഈ കോട്ടയെ കുറിച്ച് ഉണ്ടെങ്കിലും അവിടത്തെ ഗ്രാമവാസികളുടെ ഇടയിൽ നിലനില്കുന്നത് രണ്ടു കഥകളാണ്...

ഗുരു ബാലു നാഥ്  എന്ന ഒരു സന്യാസിയെ കുറിച്ചായിരുന്നു ഒരു  കഥ...രാജാവ്‌ തന്റെ കോട്ട പണിയുന്നതിനു അടുത്തായിരുന്നു ഈ സന്യാസിയുടെ ആശ്രമം..കോട്ട പണിയുന്നതിനു വിരോധം ഇല്ല എന്നും പക്ഷെ കോട്ടയുടെ നിഴൽപോലും തന്റെ ആശ്രമത്തിൽ വീഴരുത് എന്നു മാത്രം ആയിരുന്നു സ്വാമിയുടെ പക്ഷം..അങ്ങിനെ സംഭവിച്ചാൽ ഈ രാജ്യം മുഴുവനും നശിക്കും എന്നും മുന്നറിപ്പ് നല്കി.. രാജാവ്‌ കോട്ടയുടെ പണി തുടങ്ങുകയും കൂടുതൽ നിലകളിലേക്ക് കോട്ട ഉയരുകയും ചയ്തു..അങ്ങിനെ കോട്ടയുടെ നിഴൽ ആശ്രമത്തിൽ വീഴുകയും ചയ്തു..അവിടെന്നു തുടങ്ങി ശാപങ്ങൾ ഏല്‍ക്കാന്‍...അധികസമയം വേണ്ടി വന്നില്ല...എല്ലാം നശിക്കാൻ...ബാക്കി  ഭാഗങ്ങൾ പൂർത്തികരിക്കാൻ കഴിയാതെയും...പൂർത്തികരിച്ചവ ഇടിഞ്ഞു വീഴുകയും ചയ്തു..ഗുരു ബാലു നാഥ് ഇന്റെ  സമാതി ഇന്നും അവിടെ തന്നെ ഉണ്ട്...


രണ്ടാമത്തെ കഥ രത്നാവതി എന്ന രാജകുമാരിയെ കുറച്ചാണ്..ഇന്നും ഈ കോട്ട ആ രാജകുമാരിക്ക് വേണ്ടി കാത്തിരിക്കുന്നു  എന്ന് വിശ്വാസം

രത്നാവതി രാജകുമാരി

ആ രാജ്യത്തോ അടുത്ത രാജ്യങ്ങളിലോ അത്രയും സൌനര്യമുള്ള ആരും ഉണ്ടായിരുന്നില്ല..പക്ഷെ ആ നാട്ടിലെ "സിൻഘിയ" എന്ന മന്ത്രവാതിക്ക്  രത്നാവതി രാജകുമാരിയോടു അടങ്ങനാവാത്ത പ്രണയം..ഒരു രീതിയിലും രാജകുമാരി ഈ വിവാഹത്തിന് സമ്മതിക്കില്ല എന്നറിഞ്ഞിട്ടും തന്റെ മന്ത്രവിദ്യകളിലൂടെ രാജകുമാരിയെ സ്വന്തം ആക്കണം എന്നു ഉറപ്പിചു.തന്നോട്  സ്നേഹം തോന്നാൻ രാജകുമാരി പുരട്ടുന്ന  സുകന്തദ്രവ്യത്തിൽ എന്തോ ചേർക്കുകയും...അത് അറിഞ്ഞ രാജകുമാരി മന്ത്രവാതിയെ വധിക്കുകയും  ചയ്തു...എന്നിരുന്നാലും മരിക്കുന്നതിനു മുന്പ് ഭാൻഗർ നഗരത്തെയും രാജകുമാരിയും ശപിചിട്ടാണ് മരിച്ചത്...ഈ നഗരം നശിക്കുകയും,രാജകുമാരി കൊല്ലപെടുകയും...ഇനിയൊരു ജനനം രാജകുമാരിക്ക് ഉണ്ടാവില്ല എന്നും ആയിരുന്നു അത് ...അതിനു ശേഷം ഉണ്ടായ യുദ്ധത്തിൽ രാജകുമാരി കൊല്ലപെടുകയും...കോട്ട തകർന്നടിയുകയും ചയ്തു..പക്ഷെ രാജകുമാരി വേറെ എവിടെയോ ജന്മം എടുത്തു എന്നും...അതിനായി ഈ ഫോർട്ട്‌  കാത്തിരിക്കുകയാണെന്നും അവിടത്തെ ആളുകളുടെ വിശ്വാസം...രാജകുമാരി തിരിച്ചു എത്തുന്നത്‌ വരെ ആ കോട്ട അവിടെ ആരെയും താമസിക്കാൻ അനുവതികില്ല എന്നതാണ് സത്യം...

 അസ്തമനത്തിനു ശേഷം വാതിലുകൾ പൂട്ടുന്നതാണ്...രാത്രി അകത്തായവർ പുറത്തു വന്നതായി ചരിത്രം ഇല്ല..വന്യ ജീവികളെ ഭയന്നിട്ടാകാം അല്ലെങ്കിൽ വേറെ കാരണങ്ങൾ കൊണ്ടാകാം...പക്ഷെ ഉച്ചത്തിലുള്ള കരച്ചിലും..അട്ടഹാസങ്ങളും കേൾക്കുന്നത് സ്വാഭാവികം എന്നു ഗ്രാമീണർ...

Comments

Popular posts from this blog

Charlie Brown and Franz Stigler Incident

കാക്കകൾ

റാവുത്തർ