സീലാണ്ട്
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം...സീലാണ്ടുകാര്‍ പറയുന്നതാണിത്..
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഞങ്ങളുടേതാണ്…സീലാണ്ടുകാര്‍ ഒരു പോലെ പറയുന്നു. ഇംഗ്ലണ്ടിന്‍റെ തീരത്തുനിന്നാണ് ആ വാര്‍ത്ത ഉയര്‍ന്നുകേട്ടത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ശത്രുസൈന്യത്തിന്‍റെ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് വേണ്ടി ഒരു ചെറിയ താവളം ഒരുക്കുകയായിരുന്നു ഇവിടെ . കേവലം 22 കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശം.അല്ല ഒരു രാജ്യമെന്നാണതറിയപ്പെടുന്നത് . രണ്ട് ടവറുകള്‍ക്ക് മീതെ ഇവര്‍ കഴിഞ്ഞുകൂടുന്നു. സ്റ്റാമ്പുകളും , കറന്‍സികളും സ്വന്തമായുള്ളവര്‍. 1967 ല്‍ രാജാധിപത്യം, സ്വതന്ത്രരാജ്യം എന്നൊക്ക അര്‍ഥം വരുന്ന പ്രിന്‍സിപ്പാലിറ്റി എന്ന് ഈ രാജ്യത്തെ നാമകരണവും ചെയ്തു.
ലോകത്തെ ഏറ്റവും ചെറുതായ ഈ പ്രദേശം ഫെലിക്സ്റ്റോവ് തീരത്തിനടുത്താാണ് സ്ഥിതിചെയ്യുന്നത്. അറുപത്തിമൂന്നുകാരനായ രാജാവ് പ്രിന്‍സ് മൈക്കിളാണ് ഭരണാധികാരി.
സ്വതന്ത്ര രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനം എത്തരത്തിലാണോ, അവയുടെ ഒരു ചെറു പതിപ്പ് തന്നെ ഇവിടെയും അരങ്ങേറി. ഭരണാധികാരിയായ മൈക്കിളിന്‍റെ പരമ്പരാഗത സ്വത്ത് എന്ന തരത്തില്‍ സ്ഥലവും രാജപദവിയും സ്വയം അദ്ദേഹമെടുത്തണിയുകയായിരുന്നു.
സാധാരണ രീതിയില്‍ത്തന്നെ ഇവിടുത്തെ മനുഷ്യര്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണിന്ന് .മുഖ്യ തൊഴില്‍ മീന്‍പിടിത്തം. ആവശ്യത്തിന് ജലം കടലില്‍ നിന്നും ശേഖരിക്കും. ഓടുകള്‍ നിര്‍മിച്ച് കച്ചവടം നടത്തി ഉപജീവനമാര്‍ഗം തേടുന്നു. 5290 ചതുരശ്ര അടിയില്‍ നില്‍ക്കുന്ന ഈ രാജ്യം ടൂറിസം വികസിപ്പിക്കുന്നതിന് വേണ്ടി കൂടി ഉപയോഗപ്പെടുത്താനാണിപ്പോള്‍ പദ്ധതികള്‍ ഒരുങ്ങുന്നത്.
രാജകുടുംബത്തിന്‍റെ ചിഹ്നത്തില്‍ തന്നെ കറന്‍സികളും പുറത്തിറങ്ങി . കടലിലെ കര എന്നര്‍ഥം വരുന്ന സീലാണ്ട് എന്ന ഈ ചെറുരാജ്യം രണ്ട് ടവറുകളിലൊതുങ്ങുകയായിരുന്നു . ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ടവറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടണിലെ സ്വതന്ത്രരാജ്യമെന്ന് ഈ പ്രദേശത്തുകാര്‍ സ്വയം തങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നു.
ഇതൊക്കെയാണെങ്കില്‍ തന്നെയും പൂര്‍ണ്ണമായ സ്വയം പര്യാപ്ത നേടാന്‍ ഇപ്പോഴും സീലാണ്ടിന് സാധിച്ചിട്ടില്ല. സാധിക്കുന്നില്ല എന്നതാണ് സത്യം. ഭക്ഷണപദാര്‍ഥങ്ങളൊക്കെ ബ്രിട്ടണിലെ നഗരങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. നിലവിലെ ഭരണാധികാരിയായ മൈക്കളിന്‍റെ പിതാവായ റോയ് ബേറ്റ്സാണ് രാജ്യത്തിന്‍റെ പിറവിക്ക് ശേഷം ആദ്യമായി അധികാരമേറ്റത്.
Comments
Post a Comment