ലക്ഷദ്വീപ്
ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1973-ലാണ് ലക്ഷദ്വീപെന്ന് നാമകരണം ചെയ്തത്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്.
പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം.
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്.
ചരിത്രം
=======
എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചുവെങ്കിലും, താമസിയാതെ നാട്ടുകാർ അവരെ ഒഴിപ്പിച്ചു.
1787 ൽ ചില ദ്വീപുകൾ ടിപ്പു സുൽത്താന്റെ ഭരണത്തിൻ കീഴിലായി. അമിനി, കിൽത്താൻ,കടമത്, ചെത്തിലാത്ത, ബിത്രാ ദ്വീപുകളായിരുന്നു അവ. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു.
പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ നാട്ടുകാർ അറക്കൽ ആലി രാജായെ (കണ്ണൂർ) സമീപിച്ചു.പോര്ടുഗീസുകാരെ തുരത്തിയ ആലിരാജ ദ്വീപുകൾ ചിറക്കൽ രാജയ്ക്ക് സമ്മാനിക്കുകയും, പ്രതിഫലമായി ചിറക്കൽ രാജയിൽ നിന്നും കണ്ണൂരിന്റെ മൊത്തഭരണം നേടുകയും ചെയ്തു എന്നാണ് ചരിത്രം.
എന്നാൽ പിന്നീട് ചിറക്കല്‍ കോവിലകത്തിന്റെ ഭാഗമായ ദ്വീപുകള്‍ വ്യാപാരാര്‍ഥം അറക്കല്‍ സ്വരൂപം ഏറ്റ് വാങ്ങുകയും മുസ്ലിം കുടുംബങ്ങളെ അവിടെ കുടിയേറി പാര്‍പ്പിച്ച് നാളികേര കൃഷി തുടങ്ങുകയും ചെയ്തുവെന്നും പറയപ്പെടുന്നു. അതല്ല അറക്കലിന്റെ നാവികശേഷി ഉപയോഗിച്ച് അധിനിവേശം നടത്തിയതാണിതെന്നും പറയപ്പെടുന്നുണ്ട്.
ലക്ഷദ്വീപിന്റെ സമീപ ദ്വീപായ മാലിദ്വീപില്‍ അങ്ങിനെയൊരു അധിനിവേശത്തെക്കുറിച്ച രേഖ എ.ഡി. 1183ലെ അലിമൂസയുടെ ഭരണകാലവുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ട്. സിലോണിന് സമീപമുള്ള മാലി ദ്വീപ് അലിമൂസ കയ്യടക്കിയെന്നാണ് രേഖ. പോര്‍ച്ചുഗീസ് അക്രമണ വേളയില്‍ മാലിദ്വീപില്‍ ദ്വീപ് സുല്‍ത്താന്‍ പരമ്പരയിലെ കാലു മുഹമ്മദിനെ അധികാരത്തില്‍ അവരോധിക്കാന്‍ കണ്ണൂരിലെ മുസ്‌ലിംകളുടെ തലവനായ ആലിരാജാവ് ഇടപെട്ടതായി എച്ച്.സി.ബെല്‍ കണ്ടെടുത്ത രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. 1512ല്‍ ഗവര്‍ണര്‍ അല്‍ബുക്കര്‍ക്കിനോടും ആലിരാജാവ് ഇത് വെളിപ്പെടുത്തിയതായി പോര്‍ച്ചുഗല്‍ രേഖകളിലുണ്ട്..
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കയ്യില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1957 ൽ ലക്ഷദ്വീപ്വ ഒരു പാർലിെമെന്റ് നിയോജക മണ്ഡലം ആകും വരെ സെയ്ത്കോയാ തങ്ങൾ SV, ആന്ത്രോത്ത്,, മദ്രാസ് ഗവൺമെന്റിൽ ലക്ഷദ്വീപിനെ പ്രധിനിധീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി.1957 ൽ നല്ലകോയാ തങ്ങൾ ലക്ഷദീപിന്റെ പ്രധമ MP യായി.യു.ആര്‍ പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസേട്രറ്ററായി.
ലക്ഷദ്വീപില്‍ ആദ്യത്തേത്
======================
1. ആദ്യത്തെ മെട്രിക്കുലേഷന്‍ ഹോൾഡർ ? - പി.എ.കോയക്കിടാവ് കോയ, കല്‍പേനി
2. ആദ്യത്തെ ബിരുദധാരി? -
കെ.കെ.സൈദ് മുഹമ്മദ് കോയ, ആന്ത്രോത്ത്
3. ആദ്യത്തെ ഡോക്ടര്‍? - എസ്.വി.പി.ശൈഖ് കോയ, ആന്ത്രോത്ത്
4. ആദ്യത്തെ അധ്യാപകന്‍? - പി.എ.കോയക്കിടാവ് കോയ, കല്‍പേനി
5. ആദ്യത്തെ പി.എച്ച്.ഡി ബിരുദധാരി? - എം.എസ്.സൈദ് ഇസ്മാഇല്‍ കോയ,ചെത്ത്ലാത്ത്
6. ആദ്യത്തെ എല്‍.എല്‍.ബി ബിരുദധാരി ? - കെ.കെ.സൈദ് മുഹമ്മദ് കോയ-ആന്ത്രോത്ത്
7. ആദ്യത്തെ വനിതാ ഡോക്ടര്‍? - ഡോ.റഹ്മത്ത് ബീഗം, അഗത്തി
8. ആദ്യത്തെ മുന്‍സിഫ്? -
ബി.അമാനുള്ളാ, കില്‍ത്താന്‍
9. ആദ്യത്തെ എന്‍ജീനിയര്‍? -
കെ.അലി മണിക്ഫാന്‍, മിനിക്കോയി
10.ആദ്യത്തെ പാലമെന്റ് മെമ്പര്‍? - കെ.നല്ലകോയ തങ്ങള്‍, ആന്ത്രോത്ത്
ഭാഷ
=====
മലയാളം തന്നെയാണ് ദ്വീപിലെ പ്രധാന ഭാഷ. മലയാളത്തിൽ നിന്നുമുത്ഭവം കൊണ്ട ദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരിയും സംസാരിക്കപ്പെടുന്നു.
മാലി ദ്വീപിനോട് ചേർന്ന് കിടക്കുന്ന മിനിക്കോയ് ദ്വീപിൽ മാലിയിലെ ദേശീയ ഭാഷയായ ദിവേഹി അഥവാ മഹൽ ഭാഷയാണ്.
ഇത് ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ ഞാനിട്ട പോസ്റ്റാണ്. ഒരു കടപ്പാട് വെച്ചൂടെ മാഷേ?
ReplyDelete