Charlie Brown and Franz Stigler Incident

1986, മോണ്ട്ഗോമറി - അലബാമ. സദസ്സിലിരുന്ന ആരോ, ലെഫ്റ്റ്ണന്‍റ് കേണല്‍ ചാര്‍ളി ബ്രൌണിനോട് വിളിച്ച് ചോദിച്ചു. "അങ്ങേക്ക് മറക്കാനാകാത്ത എന്തെങ്കിലും ഒരനുഭവം ഞങ്ങളുമായി പങ്ക് വയ്ക്കാമോ...?" അതുകേട്ട് ഒരു നിമിഷം ബ്രൌണ്‍ നിശബ്ദനായി. എന്നിട്ട് സദസ്സിനെ നോക്കി തന്‍റെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. "ഉണ്ട്.... നിങ്ങള്‍ അറിയേണ്ട ഒരനുഭവമുണ്ട്......" മാക്‌സ്വെല്‍ എയര്‍ബേസിലുള്ള, എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ ഒരു റീയൂണിയന്‍ നടക്കുകയായിരുന്നു അപ്പോള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വൈമാനികരുടെ ഒത്തുചേരലും, ആദരിക്കലുമായിരുന്നു അതിന്‍റെ പ്രധാന അജണ്ട. നിറഞ്ഞ സദസ്സിന് മുന്നിലായി തന്‍റെ അനുഭവം, ബ്രൌണ്‍ വിവരിച്ചു. "ആ ദിവസം, ഇപ്പോഴും ദുസ്വപ്നങ്ങള്‍ മാത്രം സമ്മാനിക്കുന്ന ആ ദിവസം, ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അതൊരു ക്രിസ്മസ് സീസണ്‍ ആയിരുന്നു, ക്രിസ്മസിന് കഷ്ടിച്ച് നാല് നാളുകള്‍ മാത്രം. ഞാനും, കോ-പൈലറ്റ് പിങ്കി എന്ന ലെഫ്റ്റ്ണന്‍റ് സ്പെന്‍സര്‍ ലൂക്കും, ബാക്കി എട്ട് പേരും, ജര്‍മനിയിലെ ബ്രെമന്‍ എയര്‍ക്രാഫ്റ്റ് ഫാക്ടറി തകര്‍ക്കാനുള്ള മിഷന് വേണ...