Posts

Charlie Brown and Franz Stigler Incident

Image
1986, മോണ്ട്ഗോമറി - അലബാമ. സദസ്സിലിരുന്ന ആരോ, ലെഫ്റ്റ്ണന്‍റ് കേണല്‍ ചാര്‍ളി ബ്രൌണിനോട് വിളിച്ച് ചോദിച്ചു. "അങ്ങേക്ക് മറക്കാനാകാത്ത എന്തെങ്കിലും ഒരനുഭവം ഞങ്ങളുമായി പങ്ക് വയ്ക്കാമോ...?" അതുകേട്ട് ഒരു നിമിഷം ബ്രൌണ്‍ നിശബ്ദനായി. എന്നിട്ട് സദസ്സിനെ നോക്കി തന്‍റെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. "ഉണ്ട്.... നിങ്ങള്‍ അറിയേണ്ട ഒരനുഭവമുണ്ട്......" മാക്‌സ്വെല്‍ എയര്‍ബേസിലുള്ള, എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ ഒരു റീയൂണിയന്‍ നടക്കുകയായിരുന്നു അപ്പോള്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വൈമാനികരുടെ ഒത്തുചേരലും, ആദരിക്കലുമായിരുന്നു അതിന്‍റെ പ്രധാന അജണ്ട. നിറഞ്ഞ സദസ്സിന് മുന്നിലായി തന്‍റെ അനുഭവം, ബ്രൌണ്‍ വിവരിച്ചു. "ആ ദിവസം, ഇപ്പോഴും ദുസ്വപ്നങ്ങള്‍ മാത്രം സമ്മാനിക്കുന്ന ആ ദിവസം, ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അതൊരു ക്രിസ്മസ് സീസണ്‍ ആയിരുന്നു, ക്രിസ്മസിന് കഷ്ടിച്ച് നാല് നാളുകള്‍ മാത്രം. ഞാനും, കോ-പൈലറ്റ്‌ പിങ്കി എന്ന ലെഫ്റ്റ്ണന്‍റ്  സ്പെന്‍സര്‍ ലൂക്കും, ബാക്കി എട്ട് പേരും, ജര്‍മനിയിലെ ബ്രെമന്‍ എയര്‍ക്രാഫ്റ്റ് ഫാക്ടറി തകര്‍ക്കാനുള്ള മിഷന് വേണ...

ഈജിപ്തിലെ പ്രളയം

Image
മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത് --- ഒരു രാജ്യത്തിൽ വെള്ളപ്പൊക്കമുണ്ടാകുവാൻ ആ രാജ്യത്തിൽ തന്നെ മഴ പെയ്യണമെന്നില്ല . ആയിരകകണക്കിനു കിലോമീറ്ററുകൾക്കകലെ മഴ പെയ്താലും മതി . അതായിരുന്നു അൻപതുകൾ വരെ ഈജിപ്തിലെ സ്ഥിതി . . ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് വാർഷിക വര്ഷപാതം അമ്പതു സെന്റീമീറ്ററിനടുത്താണ് ഇവിടെ . ഏതാണ്ട് ഒരു മരുഭൂമി . പക്ഷെ അൻപതുകൾ വരെ ഈജിപ്തിൽ ഓരോ വർഷവും ഭീഷണമായ വെള്ളപൊക്കം ഉണ്ടാകുമായിരുന്നു .പുരാതന ഈജിപ്ഷ്യൻ ജനത ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത് . . നൈൽ നദി ഈജിപ്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടിയാണ് ഒഴുകുന്നത് . ലോകത്തെ ഏറ്റവും നീളമുള്ള നദിയായി കരുതപ്പെടുന്നത് നൈൽ നദിയെ ആണ് . ഏതാണ്ട് 6800 കിലോമീറ്റർ ആണ് നൈലിനെ നീളം . ഈജിപ്തിൽ കാര്യമായ മഴയില്ലെങ്കിലും നൈൽ നദിയുടെ കൈവഴിയായ ബ്ലൂ നൈൽ ഉത്ഭവിക്കുന്ന എത്യോപ്പ്യൻ പീഠഭൂമിയിൽ ഇന്ത്യയിൽ എന്നപോലെ മൺസൂൺ കാറ്റുകളിൽ നിന്നും ജൂൺ മുതൽ മൂന്നുമാസം കനത്ത മഴ ലഭിക്കുന്നു . ഈ മഴവെള്ളം നാലായിരത്തിലേറെ കിലോമീറ്റർ ഒഴുകി ഈജിപ്തിൽ അതിപുരാതന കാലം മുതൽ തന്നെ വര്ഷം തോറും വെള്ളപൊക്കം ...
Image
മാരുതി 800 ന്റെ മുപ്പത്തിയൊന്ന് വര്‍ഷത്തിനടുത്ത ചരിത്രത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കാം. വിവാദപൂര്‍ണ്ണമായ ജനനം മാരുതി കാര്‍ കമ്പനിയുടെ ചരിത്രം തന്നെ പറഞ്ഞു തുടങ്ങാം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രനായ സഞ്ജയ് ഗാന്ധിയായിരുന്നു മാരുതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു കാര്‍ എന്നതായിരുന്നു സഞ്ജയ് ഗാന്ധിയുടെ സ്വപ്നം. എന്നാല്‍ അതെങ്ങനെ യാഥാര്‍ഥ്യമാക്കാം എന്നതിനെപ്പറ്റി അദ്ദേഹത്തിനു വ്യക്തമായ അറിവുണ്ടായിരുന്നില്ല. അതിരുകടന്ന ആത്മവിശ്വാസവും അധികാരത്തിന്റെ പിന്‍ബലവും മാത്രമായിരുന്നു കൈമുതല്‍ . നിര്‍ലോഭം സഹായിക്കാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടായിരുന്നതിനാല്‍ സാമ്പത്തികം പ്രശ്നമായിരുന്നില്ല. ബ്രിട്ടനിലെ റോള്‍സ് റോയ്സ് കമ്പനിയില്‍ സാധാരണ മെക്കാനിക്കിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് മാത്രമായിരുന്നു സഞ്ജയ് ഗാന്ധിക്കു കാര്‍ നിര്‍മ്മാണത്തിനുള്ള യോഗ്യത. അതു ശരിയാംവണ്ണം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതൊക്കെയാണെങ്കിലും 4,000 രൂപ പ്രതിമാസ ശമ്പളം ആ 'യുവ പ്രതിഭാശാലി' നേടിയെടുത്തു. ( ഇന്ത്യന്‍ പ്രധാനമന്ത്രിക്കു പോലും അക്കാലത്ത് 3,000 രൂപയായിരുന്നു ശമ്പളമെന്നറ...

കാക്കകൾ

Image
പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്കകൾ. ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ ഉള്ളൂ. ബലിക്കാക്ക(corvus macrorhynchos)യും പേനക്കാക്ക(Corvus splendens)യും. പേനക്കാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേനക്കാക്കയുടെ കഴുത്തും മാറിടവും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്. മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മതചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്. മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എ...

റാവുത്തർ

"റാവുത്തർ" കേരളത്തിലെ പ്രബല മുസ്ലിം  ജനവിഭാഗമാണ് റാവുത്തർമാർ.. തമിഴ്‌നാട്ടിലും ശക്തരാണ് ഇവർ. റാവുത്തർമാർ സങ്കരപാരമ്പര്യം  ഉള്ളവരാണെന്നു പറയപ്പെടുന്നുണ്ട്, തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’  എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ ഹനഫി മദ്ഹബ്  പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ്‌ ആണ് കഴിഞ്ഞ നൂറ്റാണ്ടിൽ ഇവരുടെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന ഇവർ ഇന്ന് അവിടങ്ങളിൽ ഒരു പ്രബലവിഭാഗമാണ്‌,  അലാവുദ്ദീൻ ഖിൽജി ദക്ഷിണ ഇന്ത്യ  പിടിച്ചടക്കി ഭരിക്കുമ്പോൾ തമിഴ്‍നാട്ടിലെ മധുര കേന്ദ്രികരിച്ചു അദ്ദേഹത്തിന്റെ ഗവർണ്ണരുടെ കീഴിൽ തുർക്കിയിൽ നിന്നും  വന്ന കുറെ പടയാളികൾ ഉണ്ടായിരുന്നു, കാലക്രമേണ ഖില്ജിയുടെ ഭരണം മാറി ഹിന്ദു രാജാക്കന്മാർ ഭരണം പിടിച്ചെടുക്കയും ഈ തുർക്കി പടയാളികൾ അവിടുത്തെ നാട്ടു രാജാക്കന്മാരുടെ സൈന്യത്തിൽ പങ്കാളികൾ ആകുകയും ചെയ്തു. തിരുവതന്കൂർ രാജ്യവും കായംകുളം രാജാവും ഇവരുടെ സേവനങ്ങള സ്വീകരിച്ചിട്ടുണ്ട് എന്നതിന് രേഖകള ഉ...

തഗ്ഗുകൾ

Image
തഗ്ഗുകൾ : ലോകത്തിലെ ഏറ്റവും ഭീകരരായ തസ്കര-കൊലയാളികൾ.. ~~~~~~~~~~~~~~~~~~~~~~~~~ ഏതോ ഉത്തരേന്ത്യൻ പ്രാദേശിക ഭാഷയിലെ തഗ്ലാന എന്ന വാക്കിൽ നിന്നാണ് “തഗ് ” എന്ന വാക്ക് ഉണ്ടാവുന്നത്, അതെ ആ ഭീകരക്കൂട്ടം ഇന്ത്യക്കാർ ആണ്. ഇവരെ പറ്റി ആധികാരികമായി പറയുന്നത് “സിയാവുദീൻ ബറാനി” എന്ന രാഷ്ട്രീയ ചിന്തകൻ 1356ൽ എഴുതിയ “താരിക്വി ഫിറോസ് ” എന്ന ഗ്രന്ഥത്തിലാണ്. 7 മുസ്ലീം സഞ്ചാര ഗോത്രങ്ങളിൽ നിന്നായിരുന്നു ഈ സംഘത്തിന്റെ തുടക്കം. അതിന്റെ തുടക്ക കാലത്ത് തന്നെ ഹിന്ദുകളും ഇവരുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി, ക്രമേണ രണ്ട് കൂട്ടരും ഒരേപോലുള്ള കൂട്ടമായി കാലക്രമേണ അവരുടേതായ ആചാരങ്ങളും ആരാധനാ ക്രമങ്ങളുമുണ്ടായി. കാളീമാ അവരുടെ കുലദൈവമായി. കാളീമാ തങ്ങളെ ഇത്തരം കാര്യങ്ങൾക്ക് തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അവർ വിശ്വസിച്ചു പോന്നു. കുല ദൈവത്തിനെ പ്രീതിപ്പെടുത്തേണ്ടത് അവരുടെ കടമയായി കണക്കാക്കപ്പെട്ടു. തഗ്ഗി ഐതിഹ്യപ്രകാരം കാളി ഒരിക്കൽ രക്ത ബീജ എന്ന മനുഷ്യനെ തിന്നു നശിപ്പിക്കുന്ന ദുർ ദേവതയും ആയി ഭൂമിയിൽ വച്ചു മനുഷ്യ വംശത്തെ രക്ഷിക്കാൻ ആയി ഒരു യുദ്ധം നടത്തി. മുറിവേറ്റ രക്ത ബീജയുടെ ഓരോ തുള്ളി ചോരയും ഭൂമിയിൽ പതിക്കു...

ഒമേറ സാഞ്ചസ് ഗാര്‍സോണ്‍

Image
തെക്കേഅമേരിക്കയിലെ കൊളംബിയയിലെ സ്ഥിതിചെയ്യുന്ന അഗ്നിപര്‍വതമാണ് നെവാഡോ ഡെല്‍ റൂയീസ് ഏകദേശം 16200 അടി (4937മീറ്റര്‍)ഉയരം. നെവാഡോ ഡെല്‍ റൂയീസ് ഉറങ്ങുന്ന സിംഹം എന്നാണ് ആറിയപ്പെടുന്നത്. ഈ അഗ്നിപര്‍വ്വതസ്ഫേടനം കാരണം മൂന്നു അപകടങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് ആദ്യത്തെ സ്ഫോടനം നടക്കുന്നത് സ്ഫേടനം നടക്കുന്നത് 1595ല്‍ 636 ആള്‍ക്കാരുടെ മരണത്തിനിടയാക്കി, രണ്ടാമത്തെ സ്ഫോടനം 1845ല്‍ 1,000പേരുടെ മരണത്തിനിടയാക്കി,140 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ആ ദുരന്തത്തില്‍ഏകദേശം 23000 ആള്‍ക്കാരുടെ മരണത്തിനിടയാക്കി. ഇത് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്ഫേടനം ദുരന്തം. ദുരന്തങ്ങളുടെ തീവ്രത പറഞ്ഞുതരുന്ന ചിത്രമാണിത് ഒമേറ സാഞ്ചസ് ഗാര്‍സോണ്‍ എന്ന 13 വയസ്സുള്ള ചുരുണ്ട മുടിക്കാരി,അഗ്നിപര്‍വതം തുടര്‍ന്നു മഞ്ഞുരുകിയുള്ള മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന ഓമേറ ജീവിതത്തിനും മരണത്തിനുമിടയില്‍ 60 മണിക്കൂറാണ് ചെലവഴിച്ചത്. അസാധാരണ ധൈര്യം, ഒമേറയെ മറന്നുപോകാതിരിക്കാന്‍ ലോകത്തെ പഠിപ്പിച്ചു. പ്രതീക്ഷയുടെയും അവസാന നിശബ്‍ദതയുടെയും ഇടയില്‍ പിടിച്ചുതൂങ്ങി നിന്ന ഒമേറയെ ഫ്രെയ്‍മിലാക്കിയ ഫ്രഞ്ച് ഫോട്ടോ...